കൊളച്ചേരി:-അൽ ഫലാഹ് ഇസ്ലാമിക് സെന്റർ ഓഫീസിൽ വെച്ച് മൗലിദ് മജ്ലിസ് സംഘടിപ്പിച്ചുഅബുൽ ഹസൻ അലി ശാദുലി, മുഹമ്മദ് അഷ്റഫ് ഖാസിമി, മുഹമ്മദ് അലി ഫൈളി തുടങ്ങിയവർ നേത്രത്വം നൽകി.
മജ്ലിസിൽ വെച്ച് കണ്ണൂർ ജില്ലാ മുശാവറ അംഗമായി തിരഞ്ഞടുക്കപ്പെട്ട മുഹമ്മദ് അഷ്റഫ് അൽ ഖാസിമിക്ക് ആദരിച്ചു.മുഹമ്മദലി ഫൈളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഉസ്താദ് അബുൽ ഹസ്സൻ ശാദുലി ഉദ്ഘടാനം ചെയ്ത് സംസാരിച്ചു.
അൽ ഫലാഹ് ഇസ്ലാമിക് സെന്ററിന്റെ സുപ്രിം കൗൺസിൽ അംഗം ജമാൽ പി പി, പന്ന്യങ്കണ്ടി ജമാഅത്ത് ഉപദേശക സമിതി അംഗം പി പി സി മുഹമ്മദ് കുഞ്ഞി,ജമാഅത്ത് കമ്മിറ്റി അംഗങ്ങളായ പി പി ഖാലിദ് ഹാജി,മമ്മു പി,അഹമ്മദ് കുട്ടി കെ എം പി,എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി: റഹീസ് കെ പി സ്വാഗതവും ജോ:സെക്രട്ടറി അഷ്റഫ് കെ എം പി നന്ദിയും പറഞ്ഞു.