കൊളച്ചേരി :- കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയുടെ ഭാഗമായി കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖത്തിൽ ചേലേരി കാറാട്ട് PHC ക്ക് സമീപം നടത്തിയ ചെണ്ടുമല്ലി കൃഷിയുടെയും പച്ചക്കറി കൃഷിയുടെയും വിളവെടുത്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ആദ്യ വില്പന നടത്തി. വൈസ് പ്രസിഡണ്ട് എം.സജിമ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അഞ്ജു പത്മനാഭൻ പദ്ധതി വിശദീകരിച്ചു.
ഈശാനമംഗലം കേസരി സ്വാശ്രയ സംഘത്തിലെ ആർ.ജയരാജന്റെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൽ.നിസാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ കെ.വി, വാർഡ് മെമ്പർ അജിത തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. വാർഡ് മെമ്പർ ഗീത വി.വി സ്വാഗതവും കൃഷി അസിസ്റ്റന്റ് ധന്യ നന്ദിയും പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.