ചേലേരി:-സി പി എം ചേലേരി ലോക്കൽ കമ്മിറ്റിക്ക് കീഴിലെ നൂഞ്ഞേരി ബ്രാഞ്ച് സമ്മേളനം സ: എം നാരായണൻ നഗറിൽ നടന്നു. സിപിഎം മയ്യിൽ ഏരിയ കമ്മിറ്റി അംഗം കെ. പി രാധ ഉദ്ഘാടനം ചെയ്തു. കനകരാജൻ എം അധ്യക്ഷത വഹിച്ചു.
ലോക്കൽ കമ്മിറ്റി അംഗങ്ങളായ പിവി ശിവദാസൻ, പി സന്തോഷ്, ഇ.കെ അജിത, പി ഇന്ദിര എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.പുതിയ ബ്രാഞ്ച് സെക്രട്ടറിയായി എം രഘൂത്തമനെ സമ്മേളനം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.