എളയാവൂർ ക്ഷേത്രകാര്യ നിർവ്വഹണ കമ്മിറ്റിയുടെ നേതൃത്വത്തിൽ സത് സഗം സംഘടിപ്പിച്ചു


എളയാവൂർ :- എളയാവൂർ ക്ഷേത്രകാര്യ നിർവ്വഹണ കമ്മിറ്റിയുടെ നേതൃത്വത്തിൽ സത് സംഗം പരിപാടി സംഘടിപ്പിച്ചു.  പ്രഭാഷകനും എഴുത്തുകാരനുമായ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ശ്രീമദ് ഭാഗവതം മരണത്തെ കീഴടക്കുന്ന മഹാശാസ്ത്രമാണെന്നും മനസ്സിനെയും, ബുദ്ധിയെയും ധന്യമാക്കി സാഫല്യം അണക്കുന്നതുമാണെന്നും,ഒരു പരീക്ഷിത്തിനു മാത്രമല്ല ആരെല്ലാം ഈ ഗ്രന്ഥം വായിച്ചു പഠിച്ച് മനനം ചെയ്തു സാക്ഷാത്കരിക്കാൻ ശ്രമിക്കുന്നുവോ അവർക്കെല്ലാം അമരത്വം നേടാൻ ഉതകുന്ന മഹാ ഗ്രന്ഥമാണെന്നും കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. 

ക്ഷേത്ര കാര്യ നിർവ്വഹണ കമ്മിറ്റി പ്രസിഡണ്ട് വി.വി മോഹനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വത്സലൻ സ്വാഗതവും സി.രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

Previous Post Next Post