കൊളച്ചേരി, :- നന്മ സ്വയം സഹായ സംഘം കൊളച്ചേരി, പാടിയിൽ ഓണാഘോഷത്തിന്റെ ഭാഗമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.
വീരൻ പറമ്പിൽ വെച്ച് നടന്ന മത്സരത്തിൽ സി.പ്രിയേഷിന്റെ നേതൃത്വത്തിൽ പഴയ കാല കായികതാരങ്ങളും ചിറമ്മൽ സജിത്തിന്റെ നേതൃത്വത്തിൽ പുതിയ കാല കായികതാരങ്ങളും എറ്റുമുട്ടിയ മത്സരത്തിൽ പഴയ കാല താരങ്ങൾ ഒന്നിനെതിരെ രണ്ട് മത്സരങ്ങൾ വിജയിച്ച് കിരീടം നേടി.