മുസ്ലിം യൂത്ത് ലീഗ് യുവജാഗരൺ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി


കണ്ണൂർ :-  മുസ്‌ലിം യൂത്ത് ലീഗ് സംഘടന ക്യാമ്പയിൻ യുവ ജാഗരൺ കണ്ണൂർ ജില്ലയിൽ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം അഴീക്കോട്‌ നീയോജക മണ്ഡലത്തിൽ സംസ്ഥാന നിരീക്ഷകൻ കാസർഗോഡ് ജില്ല പ്രസിഡന്റ് അസീസ് കളത്തുർ ഉദ്ഘാടനം ചെയ്തു. വി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.സി നസീർ മുഖ്യ പ്രഭാഷണം നടത്തി.

 ജില്ലാ സെക്രട്ടറി കെ.കെ ഷിനാജ്, മണ്ഡലം ജനറൽ സെക്രട്ടറി അഷ്‌ക്കർ കണ്ണാടിപ്പറമ്പ്, അജ്മൽ കെ.പി, അസ്നാഫ് കാട്ടമ്പള്ളി, മിദ്‌ലാജ് എ.എൻ, മുഹമ്മദലി എ.പി എന്നിവർ സംസാരിച്ചു. കെ.പി റാഷിദ്, നസീർ അത്താഴാക്കുന്ന്, സാജിദ് ബി.കെ,ഇസ്മയിൽ കുഞ്ഞിപ്പള്ളി, ഫവാസ് പുന്നക്കൽ, റഹീം നാറാത്ത്, അഷ്ക്കർ എം.പി, മിസ്ബാഹ് പുലുപ്പി, സൂഫിൽ ആറാംപീടിക, യാസിർ പിഎൻപി, അനീസ് പുതിയതെരു, ഫാസിൽ പാറക്കാട്ട്, എന്നിവർ പങ്കെടുത്തു.

പുതിയ കാലത്തോട് സംവദിക്കാൻ സംഘടനയെ സജ്ജമാക്കിക്കൊണ്ട്  വരും ദിവസങ്ങളിൽ ജില്ലയിൽ മറ്റു മണ്ഡലങ്ങളിൽ ക്യാമ്പയിൻ അനുബന്ധമായി സ്‌പെഷ്യൽ മീറ്റുകൾ നടക്കും. സെപ്റ്റംബർ 10-ന് തളിപ്പറമ്പിലും, 12-ന് ഇരിക്കൂർ, പയ്യന്നൂർ മണ്ഡലത്തിലും, 14-ന് മട്ടന്നൂർ, പേരാവൂർ മാഡലങ്ങളിലും 19-ന് കൂത്ത് പറമ്പിലും 20-ന് ധർമ്മടം, തലശ്ശേരി, കല്യാശ്ശേരി, കണ്ണൂർ മണ്ഡലങ്ങളിലും സ്‌പെഷ്യൽ മീറ്റ് നടക്കും. ക്യാമ്പായിനിന്റെ ഭാഗമായിട്ടുള്ള പഞ്ചായത്ത് മുൻസിപ്പൽ തല യുവ സംഗമം ഒക്ടോബർ -നവംബർ മാസങ്ങളിൽ നടക്കും. ക്യാമ്പയിന്റെ ഭാഗമായി പൊതുസമൂഹവുമായി സംവദിച്ച് വിത്യസ്ത മേഖലയിൽ യുവതയുടെ ക്രിയാ ശേഷി വർദ്ധിപ്പിക്കുന്നതിനും ചർച്ചകൾ നടക്കും ജില്ലയിൽ സെപ്തബർ 30 ന് സിഎച്ച് മുഹമ്മദ് കോയ അനുസമരണവും സെമിനാറൂം നടക്കും. ക്യാമ്പയ്ൻ സമാപനത്തോടെ യൂത്ത് ലീഗ് മെമ്പർഷിപ്പ് ആരംഭിക്കും. 

Previous Post Next Post