ഓണാവധി പ്രമാണിച്ച് ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കി



അഴീക്കോട്  :- ഓണാവധി പ്രമാണിച്ച് ഹൗസ്, ടൂറിസ്റ്റ് ബോട്ടുകളിൽ വിനോദസഞ്ചാരികൾ കൂടുമെന്നതിനാൽ പരിശോധന കർശനമാക്കി. ഒരു ബോട്ടിൽ താങ്ങാനാവുന്നതിലധികം യാത്രക്കാരെ എടുക്കാൻ പാടില്ലെന്ന് കേരള മാരിടൈം ബോർഡ് നിർദേശം നൽകി. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയാൽ ലൈസൻസ് ലാസ്സറുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടി ഉണ്ടാകും. നിയമപ്രകാരം ആവശ്യമായ ലൈഫ് സേവിങ് ഉപകരണങ്ങൾ, ജാക്കറ്റ് എന്നിവ ബോട്ടിൽ ഉണ്ടാകണം. 

റജിസ്ട്രേഷൻ, സർവേ നിബന്ധനകളും നിയമാവലികളും ഇല്ലാതെ സർവീസ് നടത്തിയാലും കർശന നടപടി വരും. കയറുന്ന വിനോദസഞ്ചാരികൾ യാനത്തിൽ നിയമാവലികൾ പ്രദർശിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും നിർദേശമുണ്ട്. കഴിഞ്ഞ ഉത്സവ സീസണിൽ പറശ്ശിനിക്കടവ്കടവിൽ നിന്ന് കൂടുതൽ ആളുകളെ കയറ്റിയും രജിസ്ട്രേഷൻ പുതുക്കാതെ ഓടിയതുമായ ചില ടൂറിസ്റ്റ് ബോട്ടുകളെ അധികൃതർ പിടികൂടി പിഴയിട്ടിരുന്നു.

Previous Post Next Post