കൊളച്ചേരിയിൽ തെരുവ്നായ ശല്യം രൂക്ഷം ; പള്ളിപ്പറമ്പിൽ നാലുവയസ്സുകാരന് തെരുവ്നായയുടെ കടിയേറ്റു


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പിൽ നാലുവയസ്സുകാരന് തെരുവ്നായയുടെ കടിയേറ്റു. പള്ളിപ്പറമ്പിലെ റഫായത്ത് - അസീജ ദമ്പതികളുടെ മകൻ മുഹമ്മദ്‌ ആദിലിനാണ് ഇന്ന് തെരുവ്നായയുടെ കടിയേറ്റത്. 

പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുഖത്ത് കടിയേറ്റിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ വീടിനു സമീപത്തെ റോഡിൽ നിന്നാണ് നായ ആക്രമിച്ചത്.

Previous Post Next Post