കരിങ്കൽക്കുഴി :- CPIM ഇരുപത്തി നാലാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി കൊളച്ചേരി ലോക്കൽ സമ്മേളനം 2024ഒക്ടോബർ 18,19 തീയതികളിൽ നടക്കും.
18 ന് പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ
(മുല്ലക്കൊടി ബാങ്ക് ഹാൾ) നടക്കും.
ഒക്ടോബർ 19 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് റെഡ് വളണ്ടിയർ മാർച്ചും കൊളച്ചേരി മുക്കിൽ നിന്ന് കമ്പിൽ ബസാറിലേക്ക് ബഹുജന പ്രകടനവും നടക്കും. കമ്പിൽ ബസാറിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ മുൻ MLAജെയിംസ് മാത്യു സംസാരിക്കും.
സംഘാടക സമിതി രൂപീകരണയോഗം കരിങ്കൽക്കുഴി പാടിക്കുന്നു രക്തസാക്ഷി സ്മാരക ഹാളിൽ നടന്നു. മയ്യിൽ ഏരിയ കമ്മിറ്റി മെമ്പർ എം ദാമോദരൻ ഉദ്ഘാടനം ചെയ്തു. പി വി വത്സൻ മാസ്റ്റർ പ്രസംഗിച്ചു. എ പി സുരേശൻ അധ്യക്ഷത വഹിച്ചു. ശ്രീധരൻ സംഘമിത്ര സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ :
എം ദാമോദരൻ _ചെയർമാൻ
പി വി വത്സൻ മാസ്റ്റർ _വൈസ് ചെയർമാൻ
പി പി കുഞ്ഞിരാമൻ _വൈസ് ചെയർമാൻ
എ കൃഷ്ണൻ _ജനറൽ കൺവീനർ
സി സത്യൻ _ജോ. കൺവീനർ
കെ. രാമകൃഷ്ണൻ _ജോ. കൺവീനർ