കൊളച്ചേരി :- സിപിഐ (എം) 24-മത് പാർട്ടി കോൺഗ്രസിന് തുടക്കം കുറിച്ച് കൊണ്ട് കൊളച്ചേരി ലോക്കൽ പരിധിയിലെ ആദ്യ ബ്രാഞ്ച് സമ്മേളനം ചെറുക്കുന്നിൽ നടന്നു. സംഘമിത്ര വായനശാലയിൽ നടന്ന ചെറുക്കുന്ന് ബ്രാഞ്ച് സമ്മേളനം മയ്യിൽ ഏരിയാ കമ്മിറ്റി അംഗം സി.പി നാസർ ഉദ്ഘാടനം ചെയ്തു. എം.വേലായുധൻ അധ്യക്ഷത വഹിച്ചു. ചെറുക്കുന്ന് പ്രദേശത്ത് കുടിവെള്ള പൈപ്പ് ലൈൻ പ്രവൃത്തി ഉടൻ ആരംഭിക്കുക, ചെറുക്കുന്ന് പ്രദേശത്തെ ഗ്രാമീണ റോഡുകൾ റീ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനത്തിൽ അംഗീകരിച്ചു.
മുതിർന്ന അംഗം കൂടിയായ എം. വേലായുധൻ പതാക ഉയർത്തി. എ. കൃഷ്ണൻ പതാക ഗാനം ആലപിച്ചു. പി.ജിഷ്ണു രക്തസാക്ഷി പ്രമേയവും എം.ലിജിൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ.പി സുരേഷ്, കെ.രാമകൃഷ്ണൻ, എ.കൃഷണൻ , ഇ പി ജയരാജൻ എന്നിവർ പങ്കെടുത്തു. സെക്രട്ടറിയായി ഏ.ഒ പവിത്രനെ തെരഞ്ഞെടുത്തു.