കാട്ടിലെ പീടിക - ചിറവയൽ - വെങ്ങാറമ്പ് റോഡ് റീ താറിങ്ങ് നടത്തി ഗതാഗത യോഗ്യമാക്കുക - CPI(M) നെല്ലിയോട്ട് വയൽ ബ്രാഞ്ച് സമ്മേളനം


ചട്ടുകപ്പാറ :- കാട്ടിലെ പീടിക - ചിറവയൽ വെങ്ങാറമ്പ് റോഡ് റീ - താറിങ്ങ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് CPI(M) നെല്ലിയോട്ട് വയൽ ബ്രാഞ്ച് സമ്മേളനം അധികൃതരോരോട് ആവശ്യപ്പെട്ടു. ജില്ലാ കമ്മറ്റി അംഗം കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.കെ ഗോപാലൻ മാസ്റ്റർ പതാക ഉയർത്തി.

പി.കെ.ലിന്ദു രക്തസാക്ഷി പ്രമേയവും സി.ശ്രീബിഞ്ചു അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.ദിനേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ , എ.കൃഷ്ണൻ, കെ.സന്തോഷൻ, കെ.വി പ്രതീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി കെ.ദിനേശനെ തെരഞ്ഞെടുത്തു.




Previous Post Next Post