കമ്പിൽ:- വയനാട് പുനരധിവാസം അട്ടിമറിക്കാനും സംസ്ഥാന സർക്കാറിനെ അപകീർത്തിപെടുത്താനും വേണ്ടി മാധ്യമങ്ങളും യു ഡി എഫും ബി ജെ പിയും നടത്തുന്ന കള്ള പ്രചാരണങ്ങൾക്കെതിരെ CPIM ൻ്റ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൊളച്ചേരി മുക്കിൽ നിന്നും ആരംഭിച്ച ബഹുജന പ്രകടനം കമ്പിൽ ബസാറിൽ സമാപിച്ചു.
കമ്പിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ജില്ലാ കമ്മിറ്റി അംഗം കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.പി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.പി.വി വത്സൻ മാസ്റ്റർ സംസാരിച്ചു. ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര സ്വാഗതം പറഞ്ഞു.കുഞ്ഞിരാമൻ പി പി കൊളച്ചേരി, കെ.രാമകൃഷ്ണൻ മാസ്റ്റർ , കെ.വി പത്മജ എന്നിവർ നേതൃത്വം നൽകി.