കൊളച്ചേരി പഞ്ചായത്തിൽ വർദ്ധിച്ചുവരുന്ന തെരുവ്നായകളുടെ ആക്രമണത്തിൽ നടപടി വേണം - പെരുമാച്ചേരി CRC വായനശാല & ഗ്രന്ഥാലയം
പെരുമാച്ചേരി :- കൊളച്ചേരി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചുവരുന്ന തെരുവ്നായകളുടെ ആക്രമണത്തിൽ നിന്നും നാട്ടുകാരെ സംരക്ഷിക്കാൻ പഞ്ചായത്ത് സത്വര നടപടി കൈകൊള്ളണമെന്ന് പെരുമാച്ചേരി CRC വായനശാല & ഗ്രന്ഥാലയത്തിന്റെ ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.എത്രയും പെട്ടെന്ന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും തെരുവു നായ ശല്യം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമാണെന്നും ഇതിനെതിരെ നടപടി ഉടൻ കൈ കൊള്ളണണമെന്നും അധികൃതരോട് യോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളെയും യോഗത്തിൽ തിരഞ്ഞെടുത്തു.