കണ്ണൂർ :- പി.പി ദിവ്യ രാജിവച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നവംബർ 14ന് തിരഞ്ഞെടുപ്പ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുസം ബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. 14ന് രാവിലെ 11ന് ആണ് തിരഞ്ഞെടുപ്പ്. കലക്ടറാണ് വരണാധികാരി. അന്നു തന്നെ പുതിയ പ്രസിഡന്റ് അധികാരമേൽക്കും.
ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല വൈസ് പ്രസിഡന്റ് ബിനോയ് കുര്യനാണ്. 24 അംഗ ഭരണസ മിതിയിൽ 7 പേർ യുഡിഎഫും 17 പേർ എൽഡിഎഫുമാണ്. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ കെ.കെ രത്നകുമാരിയെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം നിർദേശിച്ചിട്ടുള്ളത്.