തിരുവനന്തപുരം :- യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു മംഗളൂരുവിലേക്കു 2 സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. മംഗളൂരു-കൊല്ലം സ്പെഷൽ ട്രെയിൻ 14ന് രാത്രി 11.40ന് മംഗളൂരു ജംക്ഷനിൽ നിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 10.20ന് കൊല്ലത്ത് എത്തും. കൊല്ലത്തു നിന്ന് 15ന് വൈകിട്ട് 6.55ന് പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ പിറ്റേ ദിവസം രാവിലെ 7.30ന് മംഗളൂരുവിലെത്തും.
കൊച്ചുവേളി-മംഗളൂരു സ്പെഷൽ കൊച്ചുവേളിയിൽ നിന്ന് 14ന് രാത്രി 9.25ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 9.15ന് മംഗളൂരു ജംക്ഷനിൽ എത്തും. മംഗളൂരുവിൽ നിന്ന് 15ന് രാത്രി 8.10ന് പുറപ്പെടും.