മയ്യിൽ :- പവർ സ്‌പോർട്സ് ക്ലബ്ബ് സി ആർ സി മയ്യിലിന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം നാളെ ഒക്ടോബർ 3 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് മയ്യിൽ CRC ഹാളിൽ വെച്ച് നടക്കും. ഗുരുനിത്യ ചൈതന്യയതി സംരംഭകശ്രീ പുരസ്കാര ജേതാവ് ബാബു പണ്ണേരി, അസോസിയേറ്റ് എൻസിസി ഓഫീസറായി നിയമിതനായ അരുൺ പവിത്രൻ, ഷട്ടിൽ ബാഡ്മിന്റൺ കോച്ചായി തിരഞ്ഞെടുക്കപ്പെട്ട നിഖിൽ.പി എന്നിവരെ അനുമോദിക്കും.
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ ഉദ്ഘാടനവും അനുമോദവും നിർവഹിക്കും. പി.കെ നാരായണൻ അധ്യക്ഷത വഹിക്കും. പ്രിയ പ്രമോദ് നവീകരിച്ച ക്ലബ് ഉദ്ഘാടനം ചെയ്യും. ഡോക്ടർ ഐ ഉണ്ണികൃഷ്ണൻ നമ്പൂതിരി വിശിഷ്ടാതിഥിയാകും. മയ്യിലിന്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിനിധികൾ പരിപാടിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിക്കും.