വൈദ്യുതിപോസ്റ്റിൽ നിന്ന് 35 മീറ്റർ വരെ അകലത്തിലുള്ള കെട്ടിടങ്ങൾക്ക് അപേക്ഷ നൽകി 24 മണിക്കൂറിനകം വൈദ്യുതി കണക്‌ഷൻ ലഭിക്കും


കണ്ണൂർ :- വൈദ്യുതത്തൂണിൽനിന്ന് കണക്ഷൻ വേണ്ട കെട്ടിടത്തിലേക്ക് 35 മീറ്റർ ദൂരമേയൂള്ളുവെങ്കിൽ അപേക്ഷ നൽകി 24 മണിക്കൂറിനകം വൈദ്യുതി കണക്‌ഷൻ. പുതിയ കണക്‌ഷന് അപേക്ഷ നൽകി ദിവസങ്ങളോളം കാത്തിരിക്കുന്നവർക്കിതൊരു സന്തോഷവാർത്തയായിരിക്കും. 

പുതിയ വൈദ്യുതത്തൂൺ വേണ്ടാത്ത, 35 മീറ്റർ വരെ സർവീസ് വയർ മാത്രം മതിയാകുന്ന കണക്‌ഷനുകൾക്കാണ്  'പാക്കേജ് കണക്‌ഷൻ' എന്ന പേരിൽ പുതിയ പദ്ധതി നാളെ തുടങ്ങുന്നത്. നോർത്ത് മലബാർ ചീഫ് എൻജിനീയർ ഓഫിസിനു കീഴിലുള്ള കണ്ണൂർ, കാസർഗോഡ് , വയനാട് ജില്ലകളിലെ 108 സെക്‌ഷൻ ഓഫിസുകളിലാണ് നടപ്പാക്കുന്നത്.


സാധാരണ നിലയിൽ അപേക്ഷിച്ച് 30 ദിവ സത്തിനുള്ളിൽ സർവീസ് കണക്‌ഷൻ നൽകി യാൽ മതി. എന്നാൽ 24 മണിക്കൂറിനുള്ളിൽ കണക്‌ഷൻ നൽകാൻ ഒരുക്കങ്ങളായതായി നോർത്ത് മലബാർ ചീഫ് എൻജിനീയർ ഹരീ ശൻ മൊട്ടമ്മൽ അറിയിച്ചു.

Previous Post Next Post