റീപ്പോ നിരക്ക് 6.5 ശതമാനമായി തുടര്‍ച്ചയായ പത്താംതവണയും നിലനിര്‍ത്തി RBI; പലിശനിരക്കിലും മാറ്റമില്ല


ഡൽഹി :-
പലിശനിരക്കിൽ ഇക്കുറിയും മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റീപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. തുടർച്ചയായ പത്താം തവണയാണ് നിരക്ക് മാറ്റമില്ലാതെ തുടരുന്നത്. വായ്‌പാ, ഇ.എം.ഐ എന്നിവയുള്ളവർക്ക് ആശ്വാസമാകുന്ന തീരുമാനമാണ്. നടപ്പ് സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ അനുമാനം 7.2 ശതമാനമായും പണപ്പെരുപ്പ നിരക്ക് 4.5 ശതമാനമായും നിലനിർത്തി.

സെപ്റ്റംബറിലെ പണപ്പെരുപ്പ തോത് ഉയർന്നേക്കുമെന്നും ആഭ്യന്തര സാഹചര്യങ്ങൾ പരിഗണിച്ചുള്ള തീരുമാനമാണെന്നും പണനയ അവലോകനത്തിന് ശേഷം ആർബിഐ ഗവർണർ ശക്‌തികാന്ത ദാസ് പറഞ്ഞു. യുപിഐ വൺ-ടൂ-ത്രീ പേ വഴിയുള്ള ഇടപാടിന്റെ പരിധി പതിനായിരം രൂപയായും യുപിഐ ലൈറ്റ് വാലറ്റ് പരിധി അയ്യായിരം രൂപയായും ഉയർത്തിയിട്ടുണ്ട്.
Previous Post Next Post