മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ മുള ഗ്രാമം പദ്ധതി കോറളായിയിൽ ഉദ്ഘാടനം ചെയ്തു



മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്തിന്റെയും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെയും ആഭിമുഖ്യത്തിലുള്ള മുളഗ്രാമം പദ്ധതി കോറളായിയിൽ ഉദ്ഘാടനം ചെയ്തു. വികസന കമ്മിറ്റി ചെയർപേഴ്സൺ പി.പ്രീതയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം നിർവഹിച്ചു. ഇ കെ സോമശേഖരൻ വിശിഷ്ടാതിഥിയായി. എ.സുഹദ പദ്ധതി വിശദീകരണം നടത്തി. 

വി.വി അനിത, രവി മാസ്റ്റർ, എ.പി സുചിത്ര, പി.പി സുകുമാരൻ, ടോണി പോൾ, ഡോ: അബ്ദുള്ളക്കുട്ടി, രമേശൻ കടൂർ, മമ്മു കോറളായി, അസൈനാർ മാസ്റ്റർ, കെ.സി സുരേഷ് തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. MNREG ഓവർസിയർ ആദർശ് സ്വാഗതവും NREGS അസിസ്റ്റന്റ് എൻജിനീയർ പി.ഐ അരുൺ നന്ദിയും പറഞ്ഞു.



Previous Post Next Post