കോഴിക്കോട് :- തളിപ്പറമ്പിൽ നിന്നും കാണാതായ വിദ്യാർഥിയെ കോഴിക്കോട് നിന്നും കണ്ടെത്തി. തളിപ്പറമ്പ് സ്വദേശി ആര്യനെയാണ് ശക്തമായ തെരച്ചിലുകൾക്കൊടുവിൽ കണ്ടെത്തിയത്. പരശുറാം എക‌്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെടെയാണ് റെയിൽവേ പോലീസ് കോഴിക്കോട് വെച്ച് ആര്യനെ കണ്ടെത്തിയത്.
ചൊവ്വാഴ്ച്ച വൈകുന്നേരമാണ് തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ നിജേഷിൻ്റെയും സിന്ധുവിൻ്റെയും മകനായ ആര്യനെ ഇന്നലെ മുതൽ കാണാതായത്. തുടർന്ന് തളിപ്പറമ്പ് പോലീസ് ആര്യനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരുന്നു.