മലപ്പട്ടം :- അടുവാപ്പുറം എ കുഞ്ഞിക്കണ്ണൻ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജി അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. കവിയും പ്രഭാഷകനുമായ വി.കെ രാജീവൻ മാസ്റ്റർ അനുസ്മരണഭാഷണം നടത്തി.
മലപ്പട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എം.എം സജിത്ത് സ്വാഗതവും കെ.നാരായണൻ നന്ദിയും പറഞ്ഞു.