കണ്ണാടിപ്പറമ്പ്:-കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ - ക്ഷേത്രത്തിൽ നവരാത്രി ആഘോഷം സമാപിച്ചുശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ഒക്ടോബർ 3 മുതൽ ആരംഭിച്ച നവരാത്രി ആഘോഷത്തിന് വിജയദശമി ദിനത്തിലെ വിദ്യാരംഭത്തോടെ പരിസമാപ്തി. .
നവമി ദിനമായ ശനിയാഴ്ച വാഹനപൂജയും ഞായറാഴ്ച നടന്ന ഗ്രന്ഥപൂജയ്ക്കും ക്ഷേത്രം മേൽശാന്തി ഇ.എൻ. നാരായണൻ നമ്പൂതിരിയും വിദ്യാരംഭത്തിന് കരിപ്പീലി ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിയും മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് പ്രസാദ വിതരണവും നടത്തി.