സി.പി.ഐ (എം) ചേലേരി ലോക്കൽ സമ്മേളനത്തിന്റെ പ്രചരണാർഥം തെക്കെക്കര ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ മത്സരപരിപാടികൾ സംഘടിപ്പിച്ചു


ചേലേരി :- സി.പി.ഐ (എം) ചേലേരി ലോക്കൽ സമ്മേളനത്തിന്റെ പ്രചരണാർഥം തെക്കെക്കര ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ പെനാൽട്ടി ഷൂട്ടൗട്ടും മറ്റ് വിനോദ മത്സരങ്ങളും സംഘടിപ്പിച്ചു. ചേലേരി തെക്കെകര അംഗൻവാടിക്ക് സമീപം ലോക്കൽ കമ്മിറ്റി അംഗം പി.വി ശിവദാസൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി അംഗവും വാർഡ് മെമ്പറുമായ ഇ.കെ അജിത അധ്യക്ഷയായി. 

ഒക്ടോബർ 20ന് മാലോട്ട് എ.എൽ പി സ്കൂളിൽ എം.കെ മുരളി സമ്മേളനംഉദ്ഘാടനം ചെയ്യും 21 ന് വൈകുന്നേരം 5 മണിക്ക് വൈദ്യർകണ്ടി കേന്ദ്രികരിച്ച് റെഡ് വളണ്ടിയർ മാർച്ചും ബഹുജനപ്രകടനവും നടക്കും. പൊതുസമ്മേളനം ചേലേരി എ.യു.പി. സ്കൂളിൽ.

 മത്സര വിജയികൾക്ക് ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഒ.വി, രാമചന്ദ്രൻ,, പി.സന്തോഷ് എന്നിവർ സമ്മാനദാനം നടത്തി. സമാപന ചടങ്ങിൽ സൗഹൃദം കൂട്ടായ്മ ചേലേരിയിലെ കലാകാരികൾ സിനിമാറ്റിക് ഡാൻസ് അവതരിപ്പിച്ചു. തെക്കെക്കര പ്രദേശത്തുള്ള കുട്ടികൾക്ക് കളിക്കാനുള്ള ഫുട്ബാൾ സി.പി.ഐ.എം തെക്കെകര ബ്രാഞ്ച് വക  ലോക്കൽ കമ്മിറ്റി അംഗം പി.ഇന്ദിര കൈമാറി. ജിനേഷ്, ബി.എം ,ചന്ദ്രൻ, കെ.ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി. ബ്രാഞ്ച് സെക്രട്ടറി പി.രഘുനാഥൻ സ്വാഗതം പറഞ്ഞു.

Previous Post Next Post