കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൽ നെറ്റ് സീറോ കാർബൺ പദ്ധതിക്ക് തുടക്കമായി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൽ നെറ്റ് സീറോ കാർബൺ പദ്ധതിക്ക് തുടക്കമായി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തും കണ്ണൂർ യൂണിവേഴ്സിറ്റിയും ചേർന്ന് ധാരണപത്രം ഒപ്പുവെച്ചു. 

ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. കെ.കെ സാജു, രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പ്രകാശൻ, വൈസ് പ്രസിഡന്റ് നിജിലേഷ് പറമ്പൻ, സിൻ്റിക്കേറ്റ് മെമ്പർമാരായ സുകന്യ എൻ, സുകുമാരൻ.എം, പരിസ്ഥിതി പഠന വകുപ്പ് മേധാവി ഡോ.മനോജ്.കെ, പരിസ്ഥിതി പഠന വകുപ്പ് അസോസിയേറ്റ് പ്രൊഫ. ഡോ. പ്രദീപൻ പെരിയാട്ട്, വൈസ് ചാൻസലർ പ്രൈവറ്റ് സെക്രട്ടറി ശ്രീജിത്ത്.യു, റിസേർച്ച് അസിസ്റ്റൻ്റ് കീർത്തന.കെ എന്നിവർ പങ്കെടുത്തു. വാർഡ് തല വളണ്ടിയർമാർ സർവ്വെ ഉടൻ ആരംഭിച്ച് കൊണ്ട് തുടർ പ്രവർത്തനം തുടങ്ങും.

Previous Post Next Post