പെരുമാച്ചേരി ബൂത്ത്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു


പെരുമാച്ചേരി :- പെരുമാച്ചേരി 157 ബൂത്ത്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. അനുസ്മരണ പ്രഭാഷണവും രാഷ്ട്രപിതാവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. 

ചടങ്ങിന് ബൂത്ത്‌ പ്രസിഡന്റ്‌ പി.പി രാധാകൃഷ്ണൻ നേതൃത്വം നൽകി. ശ്രീധരൻ മാസ്റ്റർ, നാരായണൻ മാസ്റ്റർ, എ.കെ കുഞ്ഞിരാമൻ, സജിമ.എം, റൈജു പി.വി, പ്രദീപ് കുമാർ ഒ.സി, ജയേഷ്.കെ എന്നിവർ സംസാരിച്ചു. 

Previous Post Next Post