കമ്പിൽ :- ഇന്ന് കമ്പിൽ ഹയർ സെക്കൻ്ററി സ്കൂളിൽ സമാപിച്ച തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടക കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ചടങ്ങിന് എത്തിയില്ല.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അഭാവത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി അബ്ദുൾ മജീദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം സജിമ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ദിവസം പി പി ദിവ്യ കണ്ണൂർADM നെ അപമാനിച്ച് കൊണ്ട് അദ്ദേഹത്തിൻ്റെ വിടവാങ്ങൽ ചടങ്ങിൽ ക്ഷണിക്കാതെ കയറി ചെന്ന് നടത്തിയ പ്രസംഗവും തുടർന്ന് ഇതിൽ മനംനൊന്ത് ADM ആത്മഹത്യ ചെയ്യുകയും ചെയ്യുക ഉണ്ടായ സാഹചര്യത്തിൽ ദിവ്യക്കെതിരെ പോലീസ് ആത്മഹത്യയ്ക്ക് പ്രേരണാകുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ പിപി ദിവ്യയെ യുവജനോത്സവത്തിൻ്റെ സമാപന ചടങ്ങിൽ പങ്കെടുപ്പിച്ചാൽ കടുത്ത പ്രക്ഷോഭം ഉണ്ടാവുമെന്ന് യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്സ്, ബിജെപി സംഘടനകൾ അറിയിച്ചിരുന്നു.കൂടാതെ പി പി ദിവ്യയെ പങ്കെടുപ്പിക്കരുതെന്ന് ഇരുപതോളം സംഘാടക സമിതി ഭാരവാഹികൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും ഉണ്ടായിരുന്നു.പി പി ദിവ്യയ്ക്കെതിരെ പോസ്റ്ററുകളും യുവജനോത്സവം നടക്കുന്ന സ്കൂളിനു സമീപം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.