കുറ്റ്യാട്ടൂർ:-ഇന്ത്യൻ നാവിക സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പാവന്നൂർ മൊട്ട വയക്കച്ചാലിലെ എ നന്ദനയെ പഴശ്ശി ചെക്കിക്കാട് 186 ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് അംഗം യൂസഫ് പാലക്കൽ, കെ സത്യൻ, കെ ഷാജി, മുസ്തഫ മാസ്റ്റർ, പ്രഭാകരൻ, ഷാജി എന്നിവർ സന്നിഹിതരായി. ആർപ്പാത്ത് ഷൈമ-വിനോദ് ദമ്പതികളുടെ മകളാണ് നന്ദന.