കുറ്റ്യാട്ടൂർ കുറുവോട്ടുമൂല മഹാവിഷ്ണു ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് പണം കവർന്നു


കുറ്റ്യാട്ടൂർ :- കുറുവോട്ടുമൂല മഹാവിഷ്ണു ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്നു. ക്ഷേത്രത്തിനു മുൻവശത്തെ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്താണ് പണം കവർന്നത്. വർഷങ്ങളായി ജീർണാവസ്‌ഥയിലായിരുന്ന ക്ഷേത്രം നാട്ടുകാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ നടന്ന് വരികയാണ്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവമെന്നു സംശയിക്കുന്നു. 

ആറായിരത്തോളം രൂപയുടെ നഷ്‌ടം കണക്കാക്കുന്നതായി ഭാരവാഹികൾ പറയുന്നു. മയ്യിൽ പൊലീസെത്തി പരിശോധന നടത്തി. ആഴ്ചകൾക്ക് മുൻപ് പരിസരത്തെ മുത്തപ്പൻ ക്ഷേത്രത്തിലും സമാനരീതിയിലുള്ള മോഷണം നടന്നതായി നാട്ടുകാർ പറയുന്നു.

Previous Post Next Post