കൊളച്ചേരി :- കഴിഞ്ഞദിവസം രാത്രിയിലുണ്ടായ ഇടിമിന്നലിൽ മൂന്ന് വീടുകൾക്ക് നാശം. കൊളച്ചേരി കാവുംചാൽ മൂത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ ഒ. രമേശൻ, ചെങ്ങൂന്നി ഒതയോത്ത് വീട്ടിൽ അനിത, കൊല്ലറേത്ത് നാരായണൻ എന്നിവരുടെ വീടു കൾക്കാണ് നാശമുണ്ടായത്. അടുത്തടുത്തായുള്ള മൂന്ന് വീടുകളാണിത്.
രമേശന്റെ വീടിൻ്റെ കോൺക്രീറ്റ് സ്ലാബിന് വിള്ളൽ വീണ നിലയിലാണ്. എല്ലാ വീടുകളിലെയും വയറിങ്ങുകൾ കത്തിനശി ക്കുകയും വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുകയുംചെ യ്തു. കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻര് കെ.പി. അബ്ദുൾ മജീദ്, വൈസ് പ്രസിഡൻ്റ് എം. സജ്‌മ, എൽ. നിസാർ, വില്ലേജ് ഓഫീസ് അധികൃതർ എന്നിവരെത്തി നാശനാശനഷ്ടങ്ങൾ വിലയിരുത്തി.