തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം ബാലവേദി ഐക്യകേരള ദീപം തെളിച്ച് കേരളപ്പിറവിയെ വരവേറ്റു

 



മയ്യിൽ:-കുട്ടികൾ ഐക്യകേരള ദീപം തെളിച്ച് കേരളപ്പിറവിയെ വരവേറ്റു. തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം ബാലവേദിയാണ് വ്യത്യസ്തമായ കാഴ്ചയും അനുഭവമൊരുക്കി കേരളപ്പിറന്നാളിനെ വരവേറ്റത്. മലയാളഭാഷാദിനാചരണത്തിൻ്റെ കൂടി ഭാഗമായാണ് കേരളത്തിൻ്റെ ഭൂപടത്തിന് ചുറ്റിലും ദീപാവലി സന്ധ്യയിൽ ചെരാതുകൾ കൊളുത്തിയത്. മലയാള അക്ഷരങ്ങൾ ക്രമീകരിച്ചാണ് കേരളത്തിൻ്റെ ഭൂപടം ഒരുക്കിയത്.

 കെ വൈശാഖ് അധ്യക്ഷനായി. കെ സി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ടി വി തേജസ് സ്വാഗതം പറഞ്ഞു. കേരളപ്പിറവി ആഘോഷത്തിൻ്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് ഏഴിന് ' കേരള വികസനവും ഇടതുപക്ഷവും' പ്രഭാഷണം സംഘടിപ്പിക്കും. മാധ്യമപ്രവർത്തകൻ കെ ബാലകൃഷ്ണൻവിഷയം അവതരിപ്പിക്കും. തുടർന്ന് ഐക്യ കേരളം ക്വിസ് മത്സരം നടക്കും.

Previous Post Next Post