മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഡി സി സി ജനറൽ സെക്രട്ടറി കെ.സി ഗണേശൻ അനുസ്മരണ പ്രഭാഷണം നടത്തി. ബൂത്ത് പ്രസിഡണ്ട് ടി. നാസർ അദ്ധ്യക്ഷത വഹിച്ചു.
ശ്രീജേഷ് കൊയിലേരിയൻ, മൊയ്തു കോറളായി, കെ.ഇബ്രാഹിം, എൻ.പി സൈനുദ്ദീൻ, അബു എരിഞ്ഞിക്കടവ്, എൻ.പി അസൈനാർ എന്നിവർ സംസാരിച്ചു. കെ.താജുദ്ദീൻ, ഷിജിൽ മാസ്റ്റർ, കെ.നൗഷാദ്, എ.സജേഷ്, ഹാനി അഷ്റഫ്, കെ.പ്രഭാഷ് , കെ.പ്രസാദ് എന്നിവർ നേതൃത്വം നൽകി.