ചേലേരി :- വയനാട് ദുരന്ത ബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി ചേലേരിയിലെ ഇടവൻ പുതിയ വീട് തറവാട് കുടുംബം തങ്ങളുടെ കുടുംബാംഗങ്ങളിൽ നിന്ന് അര ലക്ഷത്തിലേറെ രൂപ സമാഹരിച്ചു. ലഭിച്ച തുകയുടെ ഡി ഡി കുടുംബ ഭാരവാഹികളായ ഇ.പി.മനോഹരനും, ഇ പി രവീന്ദ്രനും ചേർന്ന് കണ്ണൂർ കളക്ടറേറ്റിൽ വെച്ച് എ ഡി എം ന്റെ ചുമതല വഹിക്കുന്ന ശ്രീമതി ശ്രുതിക്ക് കൈമാറി.
സാമൂഹിക പ്രശ്നങ്ങളിൽ എന്നും സഹായഹസ്തം നീട്ടികൊണ്ട് മാതൃകയായ ഈ കുടുംബകൂട്ടായ്മ കഴിഞ്ഞ ദുരിത കാല വേളകളിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടേതായ സംഭാവനകൾ നൽകിയിട്ടുണ്ട്.