കണ്ണൂർ :- കണ്ണൂർ ദസറയുടെ നാലാം ദിവസത്തെ സാംസ്കാരിക സമ്മേളനം വി.ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. സ്‌ഥിരസമിതി അധ്യക്ഷ പി.ഷമീമ അധ്യക്ഷത വഹിച്ചു. രാജീവൻ എളയാവൂർ, പ്രശാന്ത് ആലിങ്കീൽ, റോഷ്നി ഖാലിദ്, ഫാറൂഖ് വട്ടപ്പൊയിൽ, സി.കെ വിനോദ്, ആർ.അനിൽകുമാർ, കെ.സി രാജൻ, പി.വി കൃഷ്ണ കുമാർ എന്നിവർ സംസാരിച്ചു.
നവരസ സ്കൂൾ ഓഫ് ആർട്സ് കണ്ണൂരിന്റെ വീണാർച്ചന, കോർപറേഷൻ ജീവനക്കാരുടെ ഒപ്പന, സന്ധ്യ നമ്പ്യാർ, വൈഗ നമ്പ്യാർ എന്നിവർ അവതരിപ്പിച്ച ദുർഗ ഡാൻസ്, ചിന്മയ കലാ മന്ദിരത്തിൻ്റെ ഗുരുപരമ്പര ഡാൻസ്, സിനിമ താരം രമ്യാ നമ്പീശന്റെ രമ്യനടനം എന്നീ പരിപാടികൾ അരങ്ങേറി.