കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ രണ്ടാം ശനി തൊഴൽ നാളെ


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ തുലാം മാസ രണ്ടാം ശനി തൊഴൽ നാളെ ഒക്ടോബർ 26 ശനിയാഴ്ച നടക്കും.  വിശേഷാൽ ശനി പൂജ, നീരാഞ്ജനം, നെയ് വിളക്കും എള്ളും തിരിയും , നെയ്യമൃത് സമർപ്പണം, രുദ്രാഭിഷേകം, ഭഗവതി സേവ തുടങ്ങിയ വഴിപാടുകൾ സമർപ്പിക്കാവുന്നതാണ്.

തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും. വിശേഷാൽ പൂജകൾക്ക് മേൽശാന്തിമാരായ ഇ.എൻ നാരായണൻ നമ്പൂതിരി, ഇ.എൻ ഗോവിന്ദൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.

Previous Post Next Post