കണ്ണൂർ :- കണ്ണൂർ സെൻട്രൽ ജയിലിൽ ഹരിതസ്പർശം ഹരിതകർമ്മ സേന രൂപീകരണം കെ.വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജയിൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ സെൻട്രൽ ജയിൽ സൂപ്രണ്ട് കെ.വേണു അധ്യക്ഷനായി. ഉത്തര മേഖലാ ജയിൽ ഡി.ഐ.ജി ബി.സുനിൽ കുമാർ വിശിഷ്ടാതിഥിയായി.
സെൻട്രൽ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ് ബാബു, ജോയിൻറ് സൂപ്രണ്ട് ടി.ജെ പ്രവീഷ്, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.എം സുനിൽകുമാർ, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആശംസ് ഫിലിപ്പ്, കെ.ജെ.ഇ.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി സന്തോഷ്, മേഖലാ സെക്രട്ടറിമാരായ കെ.കെ ബൈജു, കെ.അജിത്ത്, സെൻട്രൽ ജയിൽ വെൽഫെയർ ഓഫീസർ സി.ഹനീഫ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ജയിൽ അന്തേവാസി മാജിക് ഷോ അവതരിപ്പിച്ചു.