റെയിൽ പാളം മുറിച്ചു കടക്കവെ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു


കോഴിക്കോട് :- കേൾവി പരിമിതിയുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. ചാലിയം സ്വദേശി ഇര്‍ഫാന്‍ (14) ആണ് മരിച്ചത്. മണ്ണൂര്‍ റെയില്‍വേ ക്രോസിങ്ങിൽ വച്ച് ഇന്ന് രാവിലെയായിരുന്നു അപകടം. സ്കൂളിൽ പോവുന്നതിനായി പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Previous Post Next Post