ബസ് പണിമുടക്ക് അവസാനിപ്പിക്കണം,അക്രമിക്കെതിരെ വധ ശ്രമത്തിന് കേസ്സെടുക്കണം - കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ്

മയ്യിൽ :-  കമ്പിൽ - കാട്ടാമ്പള്ളി റൂട്ടിലെ ബസ്സിൽ കയറി ബസ്സ് ജീവനക്കാർക്കും, യാത്രക്കാർക്കും നേരെ സാമൂഹ്യ വിരുദ്ധർ അക്രമം നടത്തിയതിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് അപലപിച്ചു.

പോലീസ് ശക്തമായ നിലപാട് സ്വീകരിച്ച് പ്രതികളെ മാതൃകാപരമായ  ശിക്ഷിക്കാൻ തയ്യാറാകണമെന്നും സാധാരണക്കാരേയും,വ്യാപാരികളേയും സാരമായി ബാധിക്കുന്ന ബസ്സ് പണിമുടക്ക് അവസാനിപ്പിക്കാൻ തൊഴിലാളികൾ സന്നദ്ധരാകണമെന്നും  യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

Previous Post Next Post