ഇടൂഴി നവരാത്രി സാംസ്കാരികോത്സവത്തിന്റെ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു


മയ്യിൽ :- ഇടൂഴി നവരാത്രി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടന്ന സൗഹൃദ സദസ്സ് പ്രശസ്ത ചിത്രകാരൻ ശ്രീ കെ കെ മാരാർ ഉദ്ഘാടനം ചെയ്തു. ആയുർവേദം എന്ന ഭാരതത്തിന്റെ വൈദ്യസമ്പ്രദായത്തെ സംരക്ഷിച്ചു പോരു ന്നതോടൊപ്പം ഭാരതത്തിന്റെ കലാപൈതൃകത്തെകൂടി സംരക്ഷിക്കുന്ന പ്രവർത്തനങ്ങളാണ് നവരാത്രി സാംസ്കാരികോ ത്സവത്തിലൂടെ ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ നടത്തുന്നതെന്ന് കെ കെ മാരാർ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഗുരു നിത്യ ചൈതന്യ യതി സംരംഭകശ്രീ പുരസ്കാരം നേടിയ ബാബു പണ്ണേരിയെ കെ.കെ മാരാർ ആദരിച്ചു. മാനേജിംഗ് ട്രസ്റ്റീ ഡോ ഐ.ഉണ്ണികൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഡോ ഐ ഉമേഷ് നമ്പൂതിരി, ഡോ പിവി ധന്യ എന്നിവർ സംസാരിച്ചു. തുടർന്ന് ക്ലാസിക്കൽ ഡാൻസ്, മറ്റ് ശാസ്ത്രീയ നൃത്തങ്ങൾ, പാലക്കാട് ശരൺ അപ്പു നയിച്ച ഹാർമോണിയോത്സവ് എന്നിവ അരങ്ങേറി.




Previous Post Next Post