കണ്ണൂർ ദസറയിൽ ഇന്നത്തെ പരിപാടി


കണ്ണൂർ :- കണ്ണൂർ ദസറയിൽ ഇന്ന് ഒക്ടോബർ 7 തിങ്കളാഴ്ച വൈകുന്നേരം 5.30-ന് സാംസ്ക്കാരിക സമ്മേളനം വി.ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ വിനോയ് തോമസ്, മുൻ മേയർ ഇ.പി ലത എന്നിവർ മുഖ്യാതിഥികളാവും.

തുടർന്ന് നവരസ സ്കൂൾ ഓഫ് ആർട്‌സ്, കണ്ണൂർ അവതരിപ്പിക്കുന്ന വീണാർച്ചന, കണ്ണൂർ കോർപ്പറേഷൻ ജീവനക്കാർ അവതരിപ്പിക്കുന്ന ഒപ്പന, സന്ധ്യാ നമ്പ്യാർ, വൈഗ നമ്പ്യാർ എന്നിവർ അവതരിപ്പിക്കുന്ന ദുർഗ ഡാൻസ്, ചിന്മയ കലാമന്ദിർ അവതരിപ്പിക്കുന്ന ഗുരുപരമ്പര ഡാൻസ് എന്നിവയ്ക്ക് ശേഷം സിനിമാതാരം രമ്യ നമ്പീശൻ അവതരിപ്പിക്കുന്ന രമ്യ നടനം എന്നിവയും അരങ്ങേറും.

Previous Post Next Post