കമ്പിൽ:- സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിൻ്റ നേതൃത്വത്തിൽ ഗാനരചയിതാവ് വയലാർ രാമവർമ്മയുടെ 49-മത് ചരമവാർഷികത്തിൽ അനുസ്മരണം സംഘടിപ്പിച്ചു.
സാംസ്കാരിക പ്രവർത്തകൻ വത്സൻ കൊളച്ചേരി പ്രഭാഷണം നടത്തി. ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു. എം.പി രാജീവൻ സ്വാഗതവും പി. സന്തോഷ് നന്ദിയും പറഞ്ഞു.
തുടർന്ന് വയലാർ ഗാനങ്ങളുടെ അവതരണം നടന്നു.