CNG വില കുറച്ചു ; 4 - 6 രൂപ വരെ കുറഞ്ഞേക്കും



ന്യൂഡൽഹി :- പ്രകൃതിവാതകത്തിന്റെ വില കേന്ദ്ര സർക്കാർ 20% കുറച്ചു. വാഹനങ്ങളിലും മറ്റും ഉപയോഗിക്കുന്ന സിഎൻജി വിലയിൽ കിലോയ്ക്ക് 4-6 രൂപ കുറവുണ്ടാകും. ഉൽപാദനത്തിലെ കുറവ് വിതരണത്തിൽ പ്രതിഫലിച്ചു തുടങ്ങിയതിനെത്തുടർന്നു വിലനിയന്ത്രണത്തിന് എക്സൈസ് തീരുവയിൽ കുറവു വരുത്തുകയായിരുന്നു. 

കുറച്ചുനാളായി ഉൽപാദനത്തിൽ വർഷംതോറും 5% കുറവുണ്ടാകുന്നുണ്ട്. തുടർന്ന് ഉയർന്ന വിലയ്ക്ക് ഇറക്കുമതി ചെയ്താണ് കമ്പനികൾ വിതരണം നടത്തുന്നത്.

Previous Post Next Post