മയ്യിൽ ITM കോളേജിൽ റാഗിങ്‌ ; വിദ്യാർത്ഥികൾക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു


മയ്യിൽ :- മയ്യിൽ ഐ ടി എം കോളേജിൽ ഒന്നാംവർഷ വിദ്യാർത്ഥിയെ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികളായ അഞ്ചുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിൽ മയ്യിൽ പോലീസ് റാഗിംഗ് നിരോധന നിയമപ്രകാരം കേസെടുത്തു. 

ഒന്നാം വർഷ വിദ്യാർത്ഥിയിൽ നിന്നും അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികൾ പണം ആവശ്യപ്പെടുകയും നീട്ടി വളർത്തിയ മുടി മുറിച്ചു മാറ്റാത്തതിനും ആണ് അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികൾ ചേർന്ന് ഒന്നാം വർഷ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് റാഗിംഗ് നടത്തിയത്. റാഗിംഗ് നടത്തിയ അഞ്ചു പേരെയും കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു.

Previous Post Next Post