KSEB കരാർ ജീവനക്കാരനെ പുല്ലൂപ്പി അത്താഴക്കുന്ന് പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി

 


കണ്ണാടിപ്പറമ്പ് :- കെഎസ്ഇബി കരാർ ജീവനക്കാരനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. പയ്യാവൂർ മുത്താറിക്കുളം സ്വദേശി ജോബിഷ് ജോർജ്ജ് (34)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുല്ലൂപ്പി അത്താഴക്കുന്ന് കല്ലുകെട്ടി ചിറയിലാണ് മൃതദേഹം കണ്ടെത്തിയത്

ജോബിഷ് ജോർജിനെ കാണാതായതിനെ തുടർന്ന് ഒക്ടോബർ 19 ന് ബന്ധുക്കൾ പയ്യാവൂർ പോലീസിൽ പരാതി നൽകിയിരുന്നു. കെഎസ്ഇബി ഇരിട്ടി സെക്ഷനിലെ മീറ്റർ റീഡർ കരാർ ജീവനക്കാരനാണ് ജോബിഷ് ജോർജ്ജ്. 

Previous Post Next Post