കണ്ണൂർ :- എം.എസ്.എഫ് ഹരിത ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർപേഴ്‌സണായി ടി.പി ഫർഹാനയെയും ജനറൽ കൺവീനറായി ഫാത്തിമ സക്കരിയയെയും ട്രഷററായി എ.ടി റഫിദയെയും തെരഞ്ഞെടുത്തു.
കൗൺസിൽ മീറ്റ് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽകരീം ചേലേരി ഉദ്ഘാടനം ചെയ്തു. ഹരിത ജില്ലാ പ്രസിഡൻ്റ് നഹല സഹീദ് അധ്യക്ഷയായി. എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് നസീർ പുറത്തിൽ കമ്മിറ്റി പ്രഖ്യാപനം നടത്തി. സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ്, റയീസ അബ്ദുൽ ഖാദർ, എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി കെ.പി റംഷാദ്, ഹരിത സംസ്ഥാന ചെയർപേഴ്സൺ ശഹീദ റാശിദ്, എക്സിക്യൂട്ടീവ് അംഗം നിഹാല നാസർ, ടി.പി ഫർഹാന, തഹ്‌സീന ഖാതിം, ഷബ്‌ന ഷെറിൻ, മുഹ്സിന, ഫാത്തിമ സക്കരിയ, എ.ടി റഫീദ എന്നിവർ സംസാരിച്ചു.
മറ്റ് ഭാരവാഹികൾ
വൈസ് ചെയർപേഴ്സൺ : ഹയ കൊമ്പൻ, തംന ഷെറിൻ, എം.ടി സഹല, കെ.പി ഫാത്തിമ, ടി.പി മുഹ്സിന, പി ഫാത്തിമ
ജോയിൻ കൺവീനർമാർ : പി.പി മർവ, ഹിബ അഷ്റ ഫ്, മുഹ്സിന മുഹമ്മദ്, ടി.കെ ഷഹാന, പി.പി തൻസീറ, എം സുഹാന
എക്‌സിക്യൂട്ടീവ് അംഗങ്ങൾ : കെ.വി ഫാത്തിമത്തു സഫ, ഇഫ് മുഹ മ്മദ് ഇക്ബാൽ, ടി.കെ ഷാനിബ, എം.കെ ഫാത്തിമ നജ, കെ.കെ അൻസീല, കെ നൂറുന്നിസാബി, കെ.ഫാത്തിമത്തുൽ ശഹറ, ഫാത്തിമത്തുൽ ഫിദ