കണ്ണൂർ എൻഫോർസ്മെന്റ് RTO ബി. സാജുവിന് മുഖ്യമന്ത്രിയുടെ ട്രാൻസ്പോർട്ട് മെഡൽ


കണ്ണൂർ:-
കണ്ണൂർ എൻഫോർസ്മെന്റ് ആർ.ടി.ഒ ബി. സാജു മുഖ്യമന്ത്രിയുടെ ട്രാൻസ്പോർട്ട് മെഡലിന് അർഹനായി.

സർവീസിൽ 25 വർഷം പിന്നിടുന്ന ഇദ്ദേഹം ലൈസൻസിനായുള്ള 'സാരഥി' എന്ന ഓൺലൈൻ സംവിധാനം ഒരുക്കുന്നതിന്റെ സ്റ്റേറ്റ് കോഡിനേറ്ററായിരുന്നു. ജില്ലയിൽ അപകടത്തിൽപ്പെടുന്നവരെ സഹായിക്കുന്നതിനായി 'ട്രോമാ കെയർ സൊസൈറ്റി, കണ്ണൂർ' എന്നപേരിൽ സംഘടന രൂപവത്കരിച്ചു. അഞ്ച് തവണ ഗുഡ് സർവീസ് എൻട്രി ലഭിച്ചിട്ടുണ്ട്.

കോതമംഗലം സ്വദേശിയാണ്. അമ്പിളിയാണ് ഭാര്യ. കെവിൻ, അലൻ എന്നിവർ മക്കളാണ്.

Previous Post Next Post