ശബരിമല ; രണ്ടാഴ്ചത്തെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി, ദിവസം 10,000 പേർക്ക് സ്പോട് ബുക്കിങ്ങിന് അവസരം


ശബരിമല :- തീർഥാടനത്തിന്റെ ആദ്യത്തെ 14 ദിവസത്തെയും വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. 30ന് മാത്രം 6000 പേരുടെ ഒഴിവുണ്ട്. ദർശനത്തിനു വെർച്വൽ ക്യൂ വഴി 70,000 പേർക്കാണ് അവസ രം 29 വരെ ബുക്കിങ് 70,000 കടന്നു. ഈ ദിവസങ്ങളിൽ സ്പോട് ബുക്കിങ്ങിലൂടെ മാത്രമേ ഇനി പ്രവേശനമുള്ളു.

പമ്പ, എരുമേലി, സത്രം (വണ്ടിപ്പെരിയാർ) എന്നീ 3 കേന്ദ്രങ്ങളിലുമായി ദിവസം 10,000 പേർക്കാണ് സ്പോട് ബുക്കിങ്ങിന് അവ സരം. പമ്പയിലെ ‌സ്പോട് ബുക്കിങ് കേന്ദ്രത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Previous Post Next Post