2024 ൽ പറന്നിറങ്ങിയത് 68.6 ദശലക്ഷം പേർ ; ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കുതിക്കുന്നു


ദുബൈ :- 2024ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത് 68.6 ദശലക്ഷം യാത്രക്കാർ. 23.7 ദശലക്ഷം യാത്രക്കാർ ഇവിടെ നിന്ന് പുറപ്പെടുകയും ചെയ്തു. വാർഷിക ട്രാഫിക്കിൽ 63% വളർച്ചയാണ് ദുബൈ വിമാനത്താവളം കൈവരിച്ചത്. സെപ്തംബർ അവസാനം വരെയുള്ള കണക്കാണിത്. ഇത്രയും കാലയളവിൽ 327,700 ഫ്ളൈറ്റുകളാണ് ഇവിടെ പറന്നിറങ്ങയത് 111,300 ധികം വിമാനങ്ങൾ പറന്നുയരുകയും ചെയ്തു‌. ദുബൈ വിമാനത്താവളത്തിന്റെ മികച്ച വളർച്ചയും സേവന മികവും പ്രതിബദ്ധതയുമാണ് ഇത് അടയാളപ്പെടുത്തുന്നതെന്ന് സിഇഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു. മുമ്പത്തേക്കാളും ഉയർന്ന ട്രാഫിക്കാണ് ദുബൈയുടേത്. ദുബൈയെ ലോകത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായും താമസിക്കാനും ജോലി ചെയ്യാനും ബിസിനസ് ആവശ്യങ്ങൾക്കുമുള്ള സ്ഥലമായി ആളുകൾ പരിഗണിക്കുന്നു എന്നാണ് ഈ നേട്ടം വ്യക്തമാക്കുന്നത്. ഇത്രയധികം യാത്രക്കാർ ആശ്രയിച്ചിട്ടും യാതൊരു തടസമില്ലാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള വിമാനത്താവളത്തിന്റെ കഴിവും കാര്യക്ഷമതയും ലോകോത്തരമാണ്. ബയോമെട്രിക്സ്, തത്സമയ ട്രാക്കിങ് എന്നീ നൂതന സാങ്കേതികവിദ്യകൾ അതിഥികൾക്ക് തടസമില്ലാത്തതും നിലവാരപ്രദവുമായ യാത്രകൾ ഉറപ്പാക്കുന്നു. ഒമ്പത് മാസത്തിനിടെ ഏറ്റവും കൂടുതൽ ആളുകൾ ദുബൈയിലേക്ക് പറന്നിറങ്ങിയത് ഇന്ത്യയിൽ നിന്നു തന്നെയാണ്. 8.9 ദശലക്ഷം അതിഥികളായി ഈ വർഷം ഇതുവരെ ഇന്ത്യയിൽ നിന്നെത്തിയത്. 5.6 ദശലക്ഷം അതിഥികളുമായി

46 ദശലക്ഷം അതിഥികളുണ്ട്. പാകിസ്താൻ (3.4 ദശലക്ഷം), യുഎസ്.എ (2.6 ദശലക്ഷം) എന്നിങ്ങനെയാണ് യാത്രക്കാരുടെ എണ്ണം. ജർമ്മനിയിൽ നിന്ന് 20 ദശലക്ഷം ആളുകളാണ് എത്തിയത്. 29 മില്യൺ അതിഥികളുമായി ലണ്ടൻ മികച്ച നഗരകേന്ദ്രമായി തുടരുന്നു. റിയാദും 23 ദശലക്ഷം അതിഥികളുമായി ശക്തമായ വളർച്ച കൈവരിച്ചു. മുംബൈ, ജിദ്ദ, ന്യൂഡൽഹി, ഇസ്താംബുൾ എന്നിവയാണ് മറ്റ് പ്രധാന നഗരങ്ങൾ. അവസാന പാദത്തിൽ 232 ദശലക്ഷം അതിഥികളെത്തുമെന്ന് ഡിഎക്സ്ബി പ്രതീക്ഷിക്കുന്നു. പുതുവത്സര ആഘോഷങ്ങൾ, ജൈറ്റെക്സ് ഗ്ലോബൽ, അഡിപെക് തുടങ്ങിയ പ്രധാന ആഗോള ഇവൻ്റുകളും ആകർഷണങ്ങളും ദശലക്ഷക്കണക്കിന് അന്തർദേശീയ അതിഥികളെ ദുബൈയിലേക്ക് ആ കർഷിക്കുന്ന ഘടകങ്ങളാണ്. തുടർച്ചയായ പത്താം വർഷവും ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവി ദുബൈ നിലനിർത്തി.

Previous Post Next Post