'ഹരിത മിഷൻ ഹരിത വിദ്യാലയം' എ പ്ലസ് നേട്ടവുമായി പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂൾ


പറശ്ശിനിക്കടവ് :-
പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 6 ന് ഹരിത വിദ്യാലയ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ആന്തൂർ നഗരസഭ ചെയർമാൻ ശ്രീ പി മുകുന്ദൻ ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തി.  

ആന്തൂർ നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രേമരാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആന്തൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഹെൽത്ത് ഇൻസ്പെക്ടർ ആന്തൂർ നഗരസഭ ജോഷ്വാ ജോസഫ്, സ്കൂൾ ശുചിത്വ കമ്മിറ്റി നോഡൽ ഓഫീസർ ഷീന ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ രൂപേഷ് മാസ്റ്റർ സ്വാഗതവും ഹെഡ്മാസ്റ്റർ പി പത്മനാഭൻ മാസ്റ്റർനന്ദിയും പറഞ്ഞു.

Previous Post Next Post