മയ്യിൽ :- ബ്ലഡ് കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫിദ ഷെറിന് (20) വേണ്ടി മയ്യിൽ - കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന 𝐌𝐞𝐫𝐜𝐲 𝐇𝐨𝐥𝐢𝐝𝐚𝐲𝐬 ന്റെ മുഴുവൻ ബസുകളും ഇന്ന് നവംബർ 20 ബുധനാഴ്ച കാരുണ്യയാത്ര ആരംഭിച്ചു. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താൻ 25 ലക്ഷത്തോളം രൂപ ചിലവ് വരും. ഇത് ഈ കുടുംബത്തിന് താങ്ങാൻ സാധിക്കാത്തതാണ്.
ആയതിനാൽ ചികിത്സ കമ്മിറ്റിയുമായി കൈകോർത്തുകൊണ്ടാണ് മെഴ്‌സി ഹോളിഡേയ്‌സ് ബസുകൾ കാരുണ്യ യാത്ര നടത്തുന്നത്. മുഴുവൻ യാത്രക്കാരും ഉദാരമതികളായ മുഴുവൻ ജനങ്ങളും നിങ്ങളാൽ കഴിയാവുന്ന സഹായസഹകരണങ്ങൾ നൽകേണ്ടതാണ്.