മയ്യിൽ പഴയാശുപത്രിയിലെ റോഡിലെടുത്ത അപകടക്കുഴി മൂടി
മയ്യിൽ :- പുതിയതെരു - മയ്യിൽ റൂട്ടിൽ പ്രധാന റോഡിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയുള്ള വൻകുഴി മൂടി. മയ്യിൽ പഴയ ആശുപ്രതിയിലാണ് റോഡിനു കുറുകെ കടന്നു പോകുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പിന്റെ ചോർച്ച തടയാനാണ് അരികിൽ നിന്നും റോഡിൻ്റെ മധ്യഭാഗവും കടന്ന് കുഴിയെടുത്തത്. എന്നാൽ ഈ കുഴി യാത്രക്കാർക്ക് വലിയ അപകട ഭീഷണിയായി തുടരുകയായിരുന്നു. ഇന്നലെ പൈപ്പിന്റെ ചോർച്ചയ്ക്ക് പരിഹാരം കണ്ടതിനു ശേഷം വൻകുഴി മൂടിയത് യാത്രക്കാർക്ക് ആശ്വാസമായി.